Ho’oponopono – ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്ന ഹവായിയൻ ഹീലിംഗ് മാർഗം.!
ജീവിതത്തിൽ നമ്മളെല്ലാവരും നേരിട്ട് കൊണ്ടിരിക്കുന്ന നിരവധി വെല്ലുവിളികൾ ഉണ്ട് – കുടുംബത്തിലെ പ്രശ്നങ്ങൾ, ജോലിയിലെ സമ്മർദ്ദം, സാമ്പത്തിക ബാധ്യതകൾ, ആരോഗ്യപ്രശ്നങ്ങൾ, റിലേഷൻഷിപ്പിലെ വിഷമങ്ങൾ. പലപ്പോഴും നമ്മളെല്ലാം കരുതുന്നത് ഇതിനെല്ലാം കാരണം മറ്റൊരാളാണെന്നതാണ്.
പക്ഷെ യാഥാർത്ഥ്യം വേറെയാണ് – നമ്മുടെ ജീവിതത്തിലെ എല്ലാറ്റിനും നാം തന്നെയാണ് ഉത്തരവാദികൾ. ഇത് പറയുമ്പോൾ അതെങ്ങനെ ശരിയാവും എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. പക്ഷെ, ഈ തിരിച്ചറിവാണ് വലിയ മാറ്റത്തിന്റെ ആദ്യപടി. അതിനെ മനസ്സിലാക്കാൻ ഏറ്റവും ലളിതവും ശക്തവുമായ മാർഗമാണ് – Ho’oponopono, ഹവായിയിൽ നിന്നുള്ള പുരാതന ആത്മീയ ചികിത്സാ രീതിയാണിത്.
Ho’oponopono യുടെ ഉറവിടവും ചരിത്രവും.!
Ho’oponopono എന്ന വാക്ക് ഹവായിയൻ ഭാഷയിൽ അതിന്റെ അർത്ഥം “ശരിയാക്കുക അല്ലെങ്കിൽ ഒരു തെറ്റ് തിരുത്തുക” എന്നാണ്.
പ്രാചീന കാലത്ത്, ഹവായിയൻ കുടുംബങ്ങളിൽ കലഹങ്ങൾ തീർക്കാൻ ഇത് ഉപയോഗിച്ചിരുന്നു. കുടുംബം മുഴുവൻ കൂടിയിരുന്ന് പ്രശ്നങ്ങൾ തുറന്നു പറഞ്ഞു, ക്ഷമ ചോദിച്ചു, സ്നേഹത്തോടെ ബന്ധങ്ങൾ പുതുക്കിയെടുക്കുന്ന ചടങ്ങുകളായിരുന്നു അത്.
പിന്നീട്, Dr. Ihaleakala Hew Len എന്ന ഹവായിയൻ സൈക്കോ തെറാപ്പിസ്റ്റ്, ഈ രീതിയെ Individual practice ആയി ലോകത്തിനു പരിചയപ്പെടുത്തി.
Dr. Hew Len ന്റെ അത്ഭുതകരമായ കഥ
ഹവായിയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ അപകടകരമായ കുറ്റകൃത്യങ്ങൾ ചെയ്ത രോഗികളെ ചികിത്സിക്കുന്നന്നതിന് വേണ്ടിയാണ് ആശുപത്രി അതികൃതർ Dr. Hew Len -നെ സമീപിക്കുന്നത്. രോഗികളുടെ സ്വഭാവം അത്ര ഭയാനകമായിരുന്നതിനാൽ, ഡോക്ടർമാരും സ്റ്റാഫും ഭയന്ന് ജോലി വരെ വിട്ടുപോകുന്ന അവസ്ഥ ഉണ്ടായി. ഇതിന് ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ Dr. Hew Len, രോഗികളെ നേരിട്ട് കാണാതെ, അവരുടെ Medical Records എടുത്ത് ഓരോ ഫയലും വായിക്കുമ്പോഴും അദ്ദേഹം തന്റെ മനസ്സിൽ പറഞ്ഞു:
- “I’m sorry”
- “Please forgive me”
- “Thank you”
- “I love you”
അദ്ദേഹം വിശ്വസിച്ചത് – എന്റെ അവബോധത്തിലെ പ്രോഗ്രാമുകളാണ് ലോകത്ത് ഇത്തരം പ്രശ്നങ്ങൾ പ്രതിഫലിക്കുന്നത് എന്നായിരുന്നു. എന്നാൽ അദ്ദേഹം സ്വയം Heal ചെയ്തപ്പോൾ, രോഗികളിലും മാറ്റം സംഭവിച്ചു. കുറച്ച് മാസങ്ങൾക്കകം രോഗികൾ മെച്ചപ്പെട്ടു, ചിലർ Normal life-ലേക്ക് മടങ്ങി. അവസാനം ward തന്നെ അടച്ചുപൂട്ടേണ്ടി വന്നു. പിന്നീടിത് ലോകമെമ്പാടും പ്രശസ്തമായ healing case study ആയി മാറി.
എല്ലാം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്
ജീവിതത്തിലെ ഓരോ സംഭവവും, സാഹചര്യവും, നമ്മുടെ ആന്തരിക ലോകത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ചിന്തകൾ, ഓർമ്മകൾ, വിശ്വാസങ്ങൾ – ഇവയാണ് പുറത്തുള്ള ലോകത്തെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട്, നമ്മുടെ യാഥാർത്ഥ്യത്തിൽ എന്തെങ്കിലും വേദനാജനകമായിരിക്കുകയാണെങ്കിൽ, Ho’oponopono പറയുന്നത് “അത് സൃഷ്ടിച്ചിരിക്കുന്ന നെഗറ്റീവ് ഓർമ്മകളെ നീ തന്നെ ശുദ്ധീകരിക്കണം എന്നാണ്.”
100% ഉത്തരവാദിത്വം ഏറ്റെടുക്കുക
ഇത് സ്വയം കുറ്റപ്പെടുത്തുക എന്നർത്ഥമല്ല. പകരം, “എന്റെ യാഥാർത്ഥ്യം മാറ്റാനുള്ള ഉത്തരവാദിത്വം എനിക്ക് തന്നെ ഉണ്ട് എന്ന തിരിച്ചറിവാണ്.
ഉദാ: ഒരു ബന്ധത്തിൽ കലഹമുണ്ടെങ്കിൽ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം, ഈ കലഹത്തെ ആകർഷിക്കുന്ന നിങ്ങളുടെ ഉള്ളിലെ ഓർമ്മകളെ ശുദ്ധീകരിക്കുക എന്നതാണ്.
പണവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന പരിമിതമായ വിശ്വാസങ്ങളെ ശുദ്ധീകരിക്കുക.
ശുദ്ധീകരണ പ്രക്രിയ
നമ്മുടെയെല്ലാം Subconscious mind നെഗറ്റീവ് ഓർമ്മകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
അവയെയെല്ലാം മായ്ച്ച് Zero State (ശൂന്യാവസ്ഥ) യിലേക്ക് എത്തിക്കുക. അതാണ് Ho’oponopono –യിൽ പറയുന്നത്.
Zero State-ൽ: പഴയ ഭയങ്ങളും, വിശ്വാസങ്ങളും ഇല്ലാതെയാകും, സ്നേഹത്തിനും, സമൃദ്ധിക്കും മനസ്സ് തുറക്കും. Dr. Hew Len പറഞ്ഞത് പോലെ: “നീ മറ്റുള്ളവരെ സുഖപ്പെടുത്തുന്നില്ല. നീ നിന്നെ തന്നെ സുഖപ്പെടുത്തുന്നു. നീ മാറുമ്പോൾ, ലോകവും മാറും.”
Ho’oponoponoയുടെ നാല് ശക്തമായ വാക്കുകൾ
1. Repentance – “I’m Sorry”
എന്ത് പ്രശ്നമായാലും, ആദ്യം പറയുക: “I’m sorry” എന്റെ ജീവിതത്തിലെ ഈ പ്രശ്നത്തിന് ഞാൻ ഉത്തരവാദിയാണെന്ന് മനസ്സിലാക്കുന്നു.
ഉദാ: “I’m sorry for holding anger in me.”, “I’m sorry for my limiting beliefs about money.”
2. Ask Forgiveness – “Please Forgive Me”
ആരാണ് ക്ഷമിക്കേണ്ടത് എന്നത് പ്രധാനമല്ല.
“Please forgive me ആ ഒരു വേദന എന്റെ ഉള്ളിൽ കൊണ്ട് നടന്നതിന്.”
“Please forgive me ഞാൻ മോശമായി ചിന്തിച്ചതിന്.”
3. Gratitude – “Thank You”
കൃതജ്ഞതയ്ക്ക് അത്ഭുതകരമായ vibration ഉണ്ട്.
“Heal ചെയ്യാനുള്ള അവബോധം എനിക്ക് നൽകിയതിന് നന്ദി.”
“എന്നോട് ക്ഷമിച്ചതിന് നന്ദി.”
4. Love – “I Love You”
സ്നേഹം ലോകത്തിലെ ഏറ്റവും വലിയ ചികിത്സാശക്തിയാണ്.
നിങ്ങളുടെ ശരീരത്തോട്, മനസ്സിനോട്, മറ്റുള്ളവരോടും പറയുക, “I love you.”
Ho’oponopono എങ്ങനെ പ്രാക്ടീസ് ചെയ്യാം?
- ദിവസവും 5–10 മിനിറ്റ് സമയം കണ്ടെത്തുക.
- ശാന്തമായിടത്ത് ഇരുന്ന് ആവർത്തിച്ച് പറയുക
I’m sorry • Please forgive me • Thank you • I love you - ഒരു പ്രത്യേക പ്രശ്നത്തെയോ, അല്ലെങ്കിൽ ജീവിതത്തെയോ healing ചെയ്യാം.
Ho’oponoponoയുടെ ഗുണങ്ങൾ
✔ മാനസിക സമ്മർദ്ദം കുറയും.
✔ ബന്ധങ്ങളിൽ സമാധാനം വരും.
✔ Past trauma release ചെയ്യും.
✔ Self-love കൂടും.
✔ ജീവിതത്തിൽ മുഴുവനായും ഒരു പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാകും
ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം?
- സംഘർഷം ഉണ്ടായാൽ – ഉള്ളിൽ നിശബ്ദമായി: “I’m sorry, please forgive me, thank you, I love you.”
- Health issues – ശരീരത്തോട്: “I love you, thank you for healing.”
- Financial struggles – money energy -യെ address ചെയ്ത്: “I’m sorry for my limiting beliefs about wealth.”
Healing is Inside You
Ho’oponopono നമ്മെ പഠിപ്പിക്കുന്നത്:
- പ്രശ്നങ്ങൾ പുറത്തല്ല – നമ്മുടെ ഉള്ളിലാണ്
- പരിഹാരം മറ്റുള്ളവരിൽ അല്ല – നമ്മുടെ ഉള്ളിലെ സ്നേഹം, ക്ഷമ ചോദിക്കുന്നതിലും, പൊറുത്തുകൊടുക്കലിലും ഒക്കെയാണ്.
“I’m sorry, Please forgive me, Thank you, I love you.”
📲 “Get Blog Updates Instantly on WhatsApp”
“Join Now” https://chat.whatsapp.com/E6h9Ms3F3JY41l4znFBwbP?mode=ems_copy_t
🧘 Stress Management കൂടി പഠിക്കാം.!
Ho’oponopono practice മനസ്സിലെ നെഗറ്റീവ് energy release ചെയ്യാനും, ആത്മീയമായ healing നേടാനും സഹായിക്കുന്നു. പക്ഷേ, stress നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. Stress-ന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, അതിനെ എളുപ്പത്തിൽ നിയന്ത്രിക്കുന്ന മാർഗങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ, 👉 Stress Management: Causes, Symptoms & Simple Solutions
Good information ❤️👍🏻
Thank You 🥰
Good information
Thank You 🥰
Great ❤️👍🏻Thank you Universe 🫂
Thank You 🥰
Good 👍 thank you universe 🙏
Thank You 🥰
Pingback: EFT Malayalam |എന്താണ് EFT ? - blosra.com
Pingback: Law of Attraction സത്യമാണോ? | Law of attraction malayalam- blosra.com